വൃത്തിയാക്കാതെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ പൊതുയിടങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് കണ്ടുകെട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വൃത്തിയായി സൂക്ഷിക്കാതെ വാഹനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഇട്ടിട്ടുപോയാല്‍ 3000 ദിര്‍ഹമാണ് പിഴ ഈടാക്കുക.
അബൂദബി: വൃത്തിഹീനമായ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് അബൂദബി മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കൂടാതെ പിഴയും ഈടാക്കും. വൃത്തിയാക്കാതെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ പൊതുയിടങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് കണ്ടുകെട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നേരത്തേ വാഹനങ്ങള്‍ മാറ്റാന്‍ 14 ദിവസത്തെ നോട്ടീസ് സമയം നല്‍കിയിരുന്നു. ഇനി മുതല്‍ മൂന്നുദിവസം മാത്രമേ സാവകാശം ലഭിക്കൂ.
വൃത്തിയായി സൂക്ഷിക്കാതെ വാഹനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഇട്ടിട്ടുപോയാല്‍ 3000 ദിര്‍ഹമാണ് പിഴ ഈടാക്കുക. കഴിഞ്ഞ ദിവസം അബൂദബി പൊലീസ് മുസഫ, മഫ്റഖ് വ്യവസായ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം 141 വാഹനങ്ങളാണ് കണ്ടുകെട്ടിയത്. ഇവരില്‍ 31 പേര്‍ക്ക് പിഴ ചുമത്തിയപ്പോള്‍ 289 വാഹന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്കി.
വാഹനങ്ങള്‍ വൃത്തിഹീനമാക്കി പൊതു സ്ഥലങ്ങളില്‍ ഇട്ടിട്ട് അവധിക്ക് നാട്ടിലേക്ക് പോയിട്ടുള്ളവര്‍ തിരിച്ചെത്തുമ്പോള്‍ വന്‍ തുക പിഴ നല്‍കേണ്ടി വരും. നോട്ടീസ് നല്കി മൂന്നു ദിവസത്തിനകം വാഹനങ്ങള്‍ ഉടമസ്ഥര്‍ മാറ്റിയില്ലെങ്കില്‍ അവ നഗരസഭയുടെ യാര്‍ഡിലേക്ക് മാറ്റും. പിന്നീട് വാഹനം തിരിച്ചു കിട്ടാന്‍ വന്‍ തുക പിഴ നല്‍കേണ്ടി വരും. ട്രെയിലറുകള്‍ക്കും ബോട്ടുകള്‍ക്കു വരെ ഈ നിയമം ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.