ദുബായില്‍ ഈവര്‍ഷം ആദ്യ പകുതിയില്‍ 1447 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളില്‍ 76 പേര്‍ മരിക്കുകയും 996 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിു. 2016ല്‍ ഇതേ കാലയളവില്‍ 1490 അപകടങ്ങില്‍ 112 പേര്‍ മരണപ്പെടുകയും 1056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദുബായ്: രാജ്യത്ത് വാഹനാപകടത്തില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ 32 ശതമാനം കുറവ് വന്നിട്ടുള്ളതായി പഠനം. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ചാണ് അപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കുറഞ്ഞതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
ദുബായില്‍ ഈവര്‍ഷം ആദ്യ പകുതിയില്‍ 1447 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളില്‍ 76 പേര്‍ മരിക്കുകയും 996 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിു. 2016ല്‍ ഇതേ കാലയളവില്‍ 1490 അപകടങ്ങില്‍ 112 പേര്‍ മരണപ്പെടുകയും 1056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുബായ് പൊലീസ് നടപ്പാക്കുന്ന ബോധവത്കരണവും നിയമപരിഷ്‌കരണങ്ങളും ഫലം കാണുന്നതിന്റെ സൂചനയാണിതെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ മേധാവി പറഞ്ഞു.
അതേസമയം വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ഇത്തവണ കൂടുതല്‍ മരണങ്ങളുണ്ടായിട്ടുള്ളത്. 47 പേരാണ് ഇത്തരത്തിലുണ്ടായ അപകടത്തില്‍ മരിച്ചത്. 20 അപകടങ്ങളില്‍ കാല്‍നടക്കാര്‍ മരിച്ചു. നിര്‍ദേശിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ മുറിച്ചു കടക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് മുഖ്യകാരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.