സഫീര്‍ മാളിന് സമീപത്ത് നിന്ന് അല്‍ ഇത്തിഹാദ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ച കാമറ റിങ് റോഡിലെ അവസാന യൂടേണ്‍ ഭാഗത്തെ തള്ളിക്കയറ്റത്തെയും പിടികൂടാന്‍ തക്ക വിധത്തിലുള്ളതാണ്.
ഷാര്‍ജ: ഗതാഗത നിയമം തെറ്റിച്ച് തള്ളിക്കയറുന്ന വാഹനങ്ങളെ പിടികൂടുന്ന കാമറയെത്തി. ശക്തമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ഷാര്‍ജ റിങ് റോഡിലാണ് തള്ളിക്കയറുന്ന വാഹനങ്ങളെ പിടികൂടാന്‍ കാമറ സ്ഥാപിച്ചത്. സഫീര്‍ മാളിന് സമീപത്ത് നിന്ന് അല്‍ ഇത്തിഹാദ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ച കാമറ റിങ് റോഡിലെ അവസാന യൂടേണ്‍ ഭാഗത്തെ തള്ളിക്കയറ്റത്തെയും പിടികൂടാന്‍ തക്ക വിധത്തിലുള്ളതാണ്.
ഗതാഗത നിയമങ്ങള്‍ പാലിച്ച് നീങ്ങുന്ന വാഹനങ്ങളെ നിയമം തെറ്റിച്ച് മറി കടക്കുകയും മഞ്ഞ വരയിലൂടെ തള്ളി കയറുകയും ചെയ്യുന്നവരെയാണ് കാമറ പിടിക്കുക. അതേസമയം സാധാരണ കാമറകളെ പോലെ വലുപ്പമില്ലാത്ത ഇവയെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധ്യമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.