റഫറണ്ടം നടപ്പിലാക്കാൻ വാദിച്ചവർ പ്രധാനമായും പറഞ്ഞിരുന്ന ന്യായം കുടിയേറ്റം കുറയും എന്നതായിരുന്നു. എന്നാൽ റഫറണ്ടം നടപ്പിലാക്കി നാളുകൾ കഴിയുമ്പോഴും നടത്തിയ കണക്കെടുപ്പിൽ കുടിയേറ്റം അല്പംപോലും കുറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, നിലവിലെ കുടിയേറ്റക്കാരിൽ രണ്ടാമതായ പോളണ്ടുകാർ ഒന്നാമത് എത്തുകയും ചെയ്തു. ഇതാണ് ഇപ്പോഴത്തെ ഇംഗ്ലണ്ടിലെ സ്ഥിതി.
സർക്കാർ കണക്കിനെക്കാൾ കൂടുതലാണ് ഇപ്പോഴത്തെ കുടിയേറ്റ നിരക്ക് എന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ കണക്കിനെക്കാൾ മൂന്ന് മടങ്ങ് കൂടുതലാണ് പുതിയ കണക്ക്. 327,000 പേരാണ് ബ്രിട്ടണിലേക്ക് കുടിയേറിയിട്ടുള്ളത്. ഇതിൽ നിന്നുതന്നെ സർക്കാർ എത്രത്തോളം വലിയ പരാജയമാണെന്ന് വ്യക്തമാണ്. യൂറോപ്യൻ യൂണിയൻ രൂപികരിക്കപ്പെട്ടപ്പോൾ ഉണ്ടാക്കിയ നിയമപ്രകാരം ഇയു രാജ്യങ്ങളിലെ പൗരന്മാർക്ക് എല്ലാ രാജ്യങ്ങളിലും യാത്ര ചെയ്യാനും ജോലി ചെയ്യാനുമുള്ള അനുവാദമുണ്ട്. അതാത് രാജ്യത്തെ ബെനഫിറ്റുകളും സർക്കാർ സേവനങ്ങളും ഇവർക്ക് ലഭ്യമാക്കണം എന്നും ഇയു നിയമം അനുശാസിക്കുന്നു. ഇതാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ സംഘർഷഭരിതമാക്കുന്നത്. യൂണിയനിലെ ദരിദ്ര രാജ്യങ്ങളിൽനിന്ന് ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്.
ഇതിന്റെ തുടർച്ചയാണ് ഇപ്പോഴും കാണുന്നത്. രണ്ട് വർഷമെടുക്കും ബ്രെക്സിറ്റ് നയം പൂർണ്ണമായും നടപ്പിലാക്കാൻ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇയു പൗരന്മാരുടെ കുടിയേറ്റത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. പോളണ്ടുകാർ ഇന്ത്യക്കാരെ പിന്തള്ളി രണ്ടാം സ്ഥാലത്ത് എത്തിയത് അതുകൊണ്ടാണ്. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിലെ ബോർഡർ പോലീസ് സംവിധാനം ശക്തമാക്കണമെന്നും അതിവഴി കുടിയേറ്റം തടയാൻ സാധിക്കണമെന്നും എംപിമാർ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ പുതിയ കുടിയേറ്റം തടയുക, നിലവിലുള്ള കുടിയേറ്റക്കാരെ പുറത്തുക തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ ആലോചിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സത്യത്തിൽ ഇപ്പോൾ ഉയരുന്ന ചോദ്യം റഫറണ്ടം കൊണ്ട് ബ്രിട്ടൺ എന്ത് നേടി എന്ന ചോദ്യമാണ്. ഇയു നിയമങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രം മതിയായിരുന്നല്ലോ. യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷാ നിയമങ്ങളിൽ കഴിയാൻ സാധിക്കുമായിരുന്ന അവസ്ഥയാണ് റഫറണ്ടംവഴി ഇല്ലാതാക്കിയത്. പോളണ്ടുകാരാണ് ബ്രിട്ടണിലെങ്ങും. പോളീഷ് പൗരന്മാരും അവർ നടത്തുന്ന കടകളും ബ്രിട്ടണിൽ വളരെ കൂടുതലാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.