Currency

ഗ്രീൻ കാർഡ്: വിവിധ രാജ്യങ്ങൾക്കുള്ള ക്വോട്ട നിർത്തലാക്കണമെന്ന് യുഎസ് നിയമനിര്‍മ്മാതാവ്

സ്വന്തം ലേഖകൻSaturday, July 29, 2017 8:24 pm

ക്വോട്ട സംവിധാനം മൂലം ഉയർന്ന യോഗ്യതയുള്ള ഏഴ് ലക്ഷത്തോളം ഇന്ത്യക്കാർക്ക് യുഎസിൽ താൽക്കാലിക വർക്കിംഗ് വിസയിൽ ജോലി ചെയ്യേണ്ടി വന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കാൻസാസിൽ നിന്നുള്ള കെവിൻ യോദെർ ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഹൂസ്റ്റൺ: ഗ്രീൻ കാർഡ് ലഭ്യമാക്കുന്നതിനു വിവിധ രാജ്യങ്ങൾക്ക് അനുവദിച്ച ക്വോട്ട നിർത്തലാക്കണമെന്ന് പ്രമുഖ യുഎസ് നിയമനിർമ്മാതാവ്. ക്വോട്ട സംവിധാനം മൂലം ഉയർന്ന യോഗ്യതയുള്ള ഏഴ് ലക്ഷത്തോളം ഇന്ത്യക്കാർക്ക് യുഎസിൽ താൽക്കാലിക വർക്കിംഗ് വിസയിൽ ജോലി ചെയ്യേണ്ടി വന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കാൻസാസിൽ നിന്നുള്ള കെവിൻ യോദെർ ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അമേരിക്കൻ സമ്പദ്ഘടനയുടെ പുരോഗതിക്കായി താൽക്കാലിക വിസയിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർ നൽകുന്ന സേവനം വിസ്മരിച്ചുകൂടെന്ന് വ്യക്തമാക്കിയ അദ്ദേഹം അവരുടെ മക്കൾക്ക് അമേരിക്കൻ പൗരന്മാരായി വളരാനുള്ള സാഹചര്യമൊരുക്കണമെന്നും അഭ്യർത്ഥിച്ചു. യുഎസ് ഹൗസ് ഓഫ് റെപ്രസെന്ററ്റീവിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x