തലസ്ഥാന എമിറേറ്റിലെ അല്‍ വത്ബ മേഖലയില്‍ തൊഴിലാളികള്‍ക്ക് ജലം, ജ്യൂസ് എന്നിവ വിതരണം ചെയ്തുകൊണ്ട് മുനിസിപ്പാലിറ്റി പദ്ധതി ആരംഭിച്ചു. ശക്തമായ വേനല്‍ ചൂടില്‍ സൂര്യതാപമേറ്റ് ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള മാനുഷികമായ നടപടിയാണിത്.
അബുദാബി: തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി അബുദാബി മുനിസിപ്പാലിറ്റി. തലസ്ഥാന എമിറേറ്റിലെ അല്‍ വത്ബ മേഖലയില്‍ തൊഴിലാളികള്‍ക്ക് ജലം, ജ്യൂസ് എന്നിവ വിതരണം ചെയ്തുകൊണ്ട് മുനിസിപ്പാലിറ്റി പദ്ധതി ആരംഭിച്ചു. ശക്തമായ വേനല്‍ ചൂടില്‍ സൂര്യതാപമേറ്റ് ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള മാനുഷികമായ നടപടിയാണിത്.
യുഎഇ സമൂഹിക ഘടനയിലും വികസനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന തൊഴിലാളികള്‍ക്ക് സന്തോഷം നല്‍കുന്നതിനാണ് വേനല്‍ച്ചൂടില്‍ ദാഹജലം നല്കുന്ന പരിപാടിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മുനിസിപ്പല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. യുഎഇ ദാനവര്ഷാചരണത്തിന്റെ ഭാഗമായാണ് ഈ മാനുഷിക സഹായ പദ്ധതിക്കു മുനിസിപ്പാലിറ്റി മുന്‍കൈയെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി.
എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സഹകരണം ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്നും കൂടുതല്‍ പിന്തുണ നല്‍കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.