Currency

ഷാര്‍ജയില്‍ അവധിക്കാലത്തു കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വ്യാപക ബോധവല്‍ക്കരണം

സ്വന്തം ലേഖകന്‍Sunday, July 30, 2017 12:04 pm

അപകടമുണ്ടാകാനുള്ള സാഹചര്യങ്ങള്‍, അതു തടയാനുള്ള മുന്‍കരുതലുകള്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് തുടങ്ങിയവയെക്കുറിച്ചാണു ബോധവല്‍ക്കരണം.

 

ഷാര്‍ജ: അവധിക്കാലത്തു കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വ്യാപക ബോധവല്‍ക്കരണ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് (എസ്സിഎഫ്എ) ആണ് ബോധവത്കരണം നടത്തുന്നത്. റോഡപകടങ്ങളും സുരക്ഷയെ ബാധിക്കുന്ന മറ്റു കാര്യങ്ങളും ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും എസ്സിഎഫ്എ ഓര്‍മിപ്പിക്കുന്നു.

അപകടമുണ്ടാകാനുള്ള സാഹചര്യങ്ങള്‍, അതു തടയാനുള്ള മുന്‍കരുതലുകള്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് തുടങ്ങിയവയെക്കുറിച്ചാണു ബോധവല്‍ക്കരണം. ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍, ആഘോഷപരിപാടികള്‍, മറ്റ് ആള്‍ക്കൂട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികളുമായി രക്ഷിതാക്കള്‍ പുറത്തുപോകുമ്പോഴും കുട്ടികള്‍ ഒറ്റപ്പെട്ടുപോകാതെ നോക്കണം.

കുട്ടികള്‍ക്ക് എന്തെങ്കിലും അപകടമുണ്ടാകുകയാണെങ്കില്‍ ധൈര്യം കൈവിടാതെ കഴിവതും വേഗം വൈദ്യസഹായം ലഭ്യമാക്കാനും പ്രാഥമിക ശുശ്രൂഷ നല്‍കാനും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. ഗുരുതരമാണെങ്കില്‍ പൊലീസിന്റെയോ ആംബുലന്‍സിന്റെയോ സഹായം തേടണം.

കുട്ടികള്‍ക്ക് ഏറ്റവും നല്ല അനുഭവങ്ങള്‍ നല്‍കുന്നതാകണം അവധിദിവസങ്ങളെന്ന് എസ്സിഎഫ്എ ഡയറക്ടറും ക്യാംപെയിന്‍ സംഘാടകസമിതി മേധാവിയുമായ ഹനാദി സാലിഹ് അല്‍ യാഫി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ശക്തമായ നിയമസംവിധാനം രാജ്യത്തുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x