വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കുന്നത് അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടു മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സഹായകമാകും. വിഷയത്തില്‍ പൊലീസില്‍ നിന്നും പ്രത്യേക വിശദീകരണം ആവശ്യമില്ല. വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നുള്ള പ്രചരണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്.
ദുബായ്: ദുബായില്‍ വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കാം. ഇത് നിയമ വിരുദ്ധമല്ലെന്നു ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കുന്നത് അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടു മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സഹായകമാകും. വിഷയത്തില്‍ പൊലീസില്‍ നിന്നും പ്രത്യേക വിശദീകരണം ആവശ്യമില്ല.
വാഹനങ്ങളുടെ മുന്നില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നുള്ള പ്രചരണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മേജര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. അതേസമയം സാങ്കേതിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തു സ്വകാര്യത ചോര്‍ത്തരുതെന്നും അധികൃതര്‍ വിശദീകരിച്ചു.
വാഹനങ്ങളുടെ മുന്നില്‍ ക്യാമറ സ്ഥാപിക്കുന്നതിലൂടെ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നും അര്‍ഹതപെട്ടവര്‍ക്ക് അവകാശങ്ങള്‍ ലഭിക്കാന്‍ സഹായകമാകും. കൂടാതെ അപകടത്തിന്റെ വിശദാംശങ്ങള്‍ ലഭിക്കുന്നതിലൂടെ അപകടത്തിനുള്ള കാരണക്കാരെ കണ്ടെത്താനും കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.