
മലയാളി എഞ്ചിനീയർക്ക് ഓസ്ട്രേലിയയിലെ മോസ്റ്റ് ഇന്നവേറ്റീവ് എഞ്ചിനീയർക്കുള്ള ബഹുമതി. പെർത്തിൽ എഞ്ചിനീയറായ ഡോ. രാജ് കുറുപ്പാണ് പ്രസ്തുത ബഹുമതിയ്ക്കു അർഹനായിരിക്കുന്നത്.
എഞ്ചിനീയേഴ്സ് ഓസ്ട്രേലിയ നൽകുന്നതാണ് ഈ ബഹുമതി. കൺസൽട്ടിംഗ് വിഭാഗത്തിലാണ് ഡോ. രാജ് കുറുപ്പിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
എൻവയോൺമെന്റൽ എഞ്ചിനിയേഴ്സ് ഇന്റർനാഷണൽ എന്ന കമ്പനിയുടെ സിഇഒയാണ് നിലവിൽ അദ്ദേഹം. മലിനജലസംസ്കരണ പദ്ധതിയിലൂടെയാണ് അദ്ദേഹം പുരസ്കാരത്തിനു അർഹനായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.