ഡോക്ടര്‍ നല്‍കുന്ന ഇലക്‌ട്രോണിക് പ്രിസ്‌ക്രിപ്ഷന്‍ റോബോട്ട് സ്റ്റോര്‍ ചെയ്യും. ഒരു മിനിറ്റിനുള്ളില്‍ 35,000 മരുന്നുകള്‍ സംഭരിക്കാനും 12 കുറിപ്പടികള്‍ നോക്കി മരുന്ന് തയ്യാറാക്കിവെക്കാനും ഈ റോബോട്ടിക് സംവിധാനത്തിന് കഴിയും. മരുന്ന് കഴിക്കേണ്ട രീതി രോഗികള്‍ക്ക് പറഞ്ഞുകൊടുക്കുക മാത്രമാണ് ഫാര്‍മസിസ്റ്റ് ചെയ്യുന്നത്.
ദുബായ്: ദുബായ് ഹോസ്പിറ്റലിന്റെ ഫാര്‍മസിയില്‍ മരുന്നെടുത്തുകൊടുക്കാന്‍ റോബോട്ടിക് സംവിധാനം. രാജ്യത്തെ രണ്ടാമത്തെ സ്മാര്‍ട്ട് ഫാര്‍മസിയാണ് ദുബായ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ചയാണ് സ്മാര്‍ട്ട് ഫാര്‍മസി പ്രവര്‍ത്തനമാരംഭിച്ചത്.
ഡോക്ടര്‍ നല്‍കുന്ന ഇലക്‌ട്രോണിക് പ്രിസ്‌ക്രിപ്ഷന്‍ റോബോട്ട് സ്റ്റോര്‍ ചെയ്യും. ഒരു മിനിറ്റിനുള്ളില്‍ 35,000 മരുന്നുകള്‍ സംഭരിക്കാനും 12 കുറിപ്പടികള്‍ നോക്കി മരുന്ന് തയ്യാറാക്കിവെക്കാനും ഈ റോബോട്ടിക് സംവിധാനത്തിന് കഴിയും. മരുന്ന് കഴിക്കേണ്ട രീതി രോഗികള്‍ക്ക് പറഞ്ഞുകൊടുക്കുക മാത്രമാണ് ഫാര്‍മസിസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ആദ്യ സ്മാര്‍ട്ട് ഫാര്‍മസി തുടങ്ങിയിരുന്നു. റാഷിദ് ഹോസ്പിറ്റലിലായിരുന്നു ഇത്. താമസിയാതെ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ എല്ലാ ആസ്പത്രികളിലും സ്മാര്‍ട്ട് ഫാര്‍മസികള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.