Currency

പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ദുബായില്‍ വര്‍ധന

സ്വന്തം ലേഖകന്‍Monday, August 7, 2017 2:31 pm

ആറുമാസത്തിനിടെ 27.58 കോടി പേരാണ് ബസ്, മെട്രോ, ട്രാം, പൊതു ജല ഗതാഗത സൗകര്യങ്ങള്‍, ടാക്‌സി എന്നിവ ഉപയോഗിച്ചത്. ശരാശരി 15 ലക്ഷം പേരാണ് ദിവസവും ഇതുവഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രക്കാരുടെ എണ്ണം 27.35 കോടിയായിരുന്നു.

ദുബായ്: ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ആറുമാസത്തിനിടെ 27.58 കോടി പേരാണ് ബസ്, മെട്രോ, ട്രാം, പൊതു ജല ഗതാഗത സൗകര്യങ്ങള്‍, ടാക്‌സി എന്നിവ ഉപയോഗിച്ചത്. ശരാശരി 15 ലക്ഷം പേരാണ് ദിവസവും ഇതുവഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ യാത്രക്കാരുടെ എണ്ണം 27.35 കോടിയായിരുന്നു.

അതേസമയം പൊതു ഗതാഗത മാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത് ദുബായ് മെട്രോയാണ്, 36.4 ശതമാനം. തൊട്ടുപിന്നില്‍ 31.7 ശതമാനവുമായി ടാക്‌സികളാണ്. ബസുകളില്‍ 28 ശതമാനം പേര്‍ യാത്ര ചെയ്തു. മെട്രോയില്‍ 10 കോടിയിലേറെ യാത്രക്കാരാണ് സഞ്ചരിച്ചത്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 40 ലക്ഷത്തോളം പേരുടെ എണ്ണത്തില്‍ അധികമാണിത്.

30 ലക്ഷത്തിലേറെ പേര്‍ ജൂണ്‍ അവസാനം വരെ ദുബായ് ട്രാമില്‍ യാത്ര ചെയ്തു. പൊതു ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x