Currency

ദുബായില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കിടന്നുറങ്ങിയാല്‍ പിഴ ഈടാക്കും

സ്വന്തം ലേഖകന്‍Tuesday, August 8, 2017 12:40 pm

യാത്രക്കാര്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന 61 നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആര്‍ടിഎയുടെ ബോധവല്‍കരണം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കിടന്നുറങ്ങുക, ബസിലും മെട്രോയിലുമിരുന്ന് ഭക്ഷണം കഴിക്കുക, ച്യൂയിംഗം കഴിക്കുക എന്നിവയെല്ലാം സാമാന്യം നല്ല പിഴ ലഭിക്കുന്ന തെറ്റുകളാണ്.

ദുബായ്: ദുബൈയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കിടന്നുറങ്ങിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കും. 300 ദിര്‍ഹമാണ് പിഴ. നിസാരമെന്ന് കരുതി യാത്രക്കാര്‍ ആവര്‍ത്തിക്കുന്ന ഇത്തരം നിയമലംഘനങ്ങളെ കുറിച്ച് ബോധവല്‍കരണം ആരംഭിക്കുകയാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.

യാത്രക്കാര്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന 61 നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ആര്‍ടിഎയുടെ ബോധവല്‍കരണം. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ കിടന്നുറങ്ങുക, ബസിലും മെട്രോയിലുമിരുന്ന് ഭക്ഷണം കഴിക്കുക, ച്യൂയിംഗം കഴിക്കുക എന്നിവയെല്ലാം സാമാന്യം നല്ല പിഴ ലഭിക്കുന്ന തെറ്റുകളാണ്. ആപല്‍ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട എമര്‍ജന്‍സി വാതിലുകള്‍ കൗതുകത്തിന് തുറന്നാലും 2000 ദിര്‍ഹമാണ് പിഴ.

വളര്‍ത്തുമൃഗങ്ങളുമായി പൊതുവാഹനങ്ങളില്‍ കയറാന്‍ പാടില്ല. വഴികാട്ടുന്ന നായകള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്. സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ഒപ്പം സ്ത്രീകളുടെ ഉറ്റ ബന്ധുക്കളെപോലും അനുവദിക്കില്ല. പക്ഷെ ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് ഇളവുണ്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ബോധവല്‍കരണമെന്ന് ഗതാഗത പ്രവര്‍ത്തന നിരീക്ഷണ വിഭാഗം ഡയറക്ടര്‍ അബ്ദുല്ലാ അല്‍ മഹ്‌രി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x