വിമാനം ഇറങ്ങിയാല്‍ ഇനി മുതല്‍ ലാന്‍ഡിങ് കാര്‍ഡുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരില്ല
ലണ്ടൺ: ലാന്‍ഡിങ് കാര്‍ഡുകള്‍ ഡിജിറ്റലാക്കുന്നതായി യുകെ ബോർഡർ ഫോഴ്സ് അറിയിച്ചു. ഇതോടെ വിമാനം ഇറങ്ങിയാല്‍ ഇനി മുതല്‍ ലാന്‍ഡിങ് കാര്‍ഡുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടി വരില്ല. 16 മില്യണ്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
അതിര്‍ത്തികള്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അനാവശ്യ പേപ്പര്‍ ഉപയോഗം കുറയ്ക്കുകയും ഇവ സൂക്ഷിച്ചുവയ്ക്കാന്‍ എളുപ്പമല്ലാത്തതുമാണ് പരമ്പരാഗത രീതി ഒഴിവാക്കാന്‍ കാരണം. 3.6 മില്യണ്‍ പൗണ്ട് ചെലവഴിച്ചാണു ലാന്‍ഡിങ് കാര്‍ഡുകള്‍ ഡിജിറ്റലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.