Currency

തൊഴിലാളികളെ സഹായിക്കാന്‍ ‘ഗുഡ്‌നെസ് ഐഡ്’ പദ്ധതിയുമായി അബുദാബി പോലീസ്

സ്വന്തം ലേഖകന്‍Wednesday, August 9, 2017 12:53 pm

പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വസ്തുക്കള്‍ സമ്മാനിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെട്ടുകൊണ്ട് സഹായങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അബുദാബി: അബുദാബി പോലീസ് തൊഴിലാളികളെ സഹായിക്കുന്നതിന് ‘ഗുഡ്‌നെസ് ഐഡ്’ എന്ന പദ്ധതിയുമായി രംഗത്ത്. റെഡ് ക്രെസെന്റുമായിച്ചേര്‍ന്നാണ് അബുദാബി പോലീസ് പദ്ധതി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരു വിഭാഗങ്ങളുടെയും പ്രതിനിധികള്‍ അബുദാബിയിലെ വിവിധ തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വസ്തുക്കള്‍ സമ്മാനിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെട്ടുകൊണ്ട് സഹായങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി പ്രത്യേക തൊപ്പികളും സണ്‍ ഗ്ലാസുകളും വെള്ളവും ജ്യൂസുമെല്ലാം വിതരണം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x