അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള 125 സ്‌കൂള്‍ ബസുകള്‍ കൂടി നിരത്തിലിറക്കാനാണ് ദുബായ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ദുബായ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കിയത്. ട്രാക്കിങ് സംവിധാനമുള്ളവും പരിസ്ഥിത സൗഹൃദവുമായ ബസുകളാണ് ഇവ.
ദുബായ്: ദുബായ് ആര്‍ടിഎ അത്യാധുനിക സൗകര്യമുള്ള കൂടുതല്‍ സ്‌കൂള്‍ ബസുകള്‍ നിരത്തിലിറക്കാന്‍ തയാറെടുക്കുന്നു. വരുന്ന അധ്യയനവര്‍ഷത്തില്‍ ഈ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ ബസ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള 125 സ്‌കൂള്‍ ബസുകള്‍ കൂടി നിരത്തിലിറക്കാനാണ് ദുബായ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് ദുബായ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കിയത്. ട്രാക്കിങ് സംവിധാനമുള്ളവും പരിസ്ഥിത സൗഹൃദവുമായ ബസുകളാണ് ഇവ. 22 സീറ്റ് ശേഷിയുള്ള 95 ബസും, 32 സീറ്റ് ശേഷിയുള്ള പത്ത് ബസും, 58 സീറ്റ് ശേഷിയുള്ള 20 ബസുകളുമാണ് പുതുതായി എത്തുന്നത്.
എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ സ്‌കൂള്‍ ബസുകള്‍ നിലവില്‍ 7000 വിദ്യാര്‍ഥികളാണ് ഉപയോഗിക്കുന്നത്. ഇത് പുതിയ അധ്യയനവര്‍ഷം പതിനായിരം കുട്ടികളായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 5922 സ്‌കൂള്‍ ബസുകളാണ് ദുബായില്‍ സര്‍വീസ് നടത്തുന്നത്. ഇത് മൂന്ന് വര്‍ഷത്തിനകം 7600 ആയി വര്‍ധിപ്പിക്കാനാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.