സൗത്ത് ഓസ്‌ട്രേലിയയിലെ പോര്‍ട്ട് അഗസ്റ്റയില്‍ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ തെര്‍മല്‍ വൈദ്യുതി പദ്ധതിവരുന്നു
അഡലൈഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ പോര്‍ട്ട് അഗസ്റ്റയില്‍ ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ തെര്‍മല്‍ വൈദ്യുതി പദ്ധതിവരുന്നു. 150 മെഗാവാട്ടിന്റെ പദ്ധതി സംബന്ധിച്ച് സംസ്ഥാന പ്രമീയര്‍ ജേ വെതെറില്‍ പ്രഖ്യാപനം നടത്തി. 650 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ നിര്‍മാണം അടുത്ത വര്‍ഷമാണു ആരംഭിക്കുക.അറോറ സോളാര്‍ എനര്‍ജി പദ്ധതി 2020 ഓടെ പൂര്‍ത്തിയാകും.
സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നൂറു ശതമാനവും ഈ പദ്ധതിയില്‍നിന്ന് ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 700 സ്ഥിരം ജോലികളും നിരവധി പ്രാദേശിക തൊഴിലവസരങ്ങളുമുണ്ടാകും. 2016 സെപ്തംബറിലാണ് പദ്ധതിയുടെ ടെന്‍ഡര്‍ ക്ഷണിച്ചത്. പദ്ധതി നിലവില്‍ വരുന്നതോടെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിന് മറ്റ് വൈദ്യുതി ദാതാക്കളും നിര്‍ബന്ധിതരാകും.
125 മെഗാവാട്ടാണ് പദ്ധതിയില്‍നിന്നു സർക്കാർ പ്രതീക്ഷിക്കുന്നത്. മറ്റുള്ളവര്‍ക്കും പദ്ധതിയില്‍നിന്ന് വൈദ്യുതി നല്‍കാനാവും. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള വാതക പ്ലാന്റിനൊപ്പം ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഇയോണ്‍ ബാറ്ററി പദ്ധതിയും സംസ്ഥാനത്തിന്റെ ഊര്‍ജ ആവശ്യങ്ങളെ നേരിടുന്നതിന് സഹായകമാകുമെന്നാണു വിലയിരുത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.