നിരോധിച്ചവയില്‍ ഭൂരിഭാഗവും ആയുര്‍വേദ മരുന്നുകളാണ്. ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള അബൂദബിയിലെ ഗവേഷണ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകളില്‍ നിരോധിത മരുന്നായ സിബുട്രാമിന്റെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
അബൂദാബി: 149 ഇനം മരുന്നുകള്‍ക്ക് അബൂദബിയില്‍ നിരോധനം. തടികുറയ്ക്കാനുള്ള 149 മരുന്നുകള്‍ക്ക് ആണ് നിരോധനം. പരീക്ഷണങ്ങളില്‍ ഇവ വ്യാജവും അപകടകരവുമായ മരുന്നുകളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂദബി ഹെല്‍ത്ത് അതോറിറ്റിയാണ് ഇവ നിരോധിച്ച് ഉത്തരവിറക്കിയത്.
നിരോധിച്ചവയില്‍ ഭൂരിഭാഗവും ആയുര്‍വേദ മരുന്നുകളാണ്. ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള അബൂദബിയിലെ ഗവേഷണ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകളില്‍ നിരോധിത മരുന്നായ സിബുട്രാമിന്റെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
2010 മുതല്‍ രാജ്യത്ത് സിബുട്രാമിന്‍ നിരോധിച്ചിരിക്കുന്നതാണ്. അതേസമയം ചില മരുന്നുകളില്‍ വലിയ തോതില്‍ ഫിനോഫത്തലിന് ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതം, മസ്തിഷ്കാഘാതം, ഉദര പ്രശ്നങ്ങള്‍, അതിസാരം തുടങ്ങിയവയ്ക്ക് ഇത്തരം മരുന്നുകള്‍ കാരണമാവുമെന്ന് കണ്ടെത്തിയതായും അധികൃതര്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.