Currency

ലൈംഗിക ഉത്തേജന മരുന്നുകള്‍ക്കും മെലിയല്‍ മരുന്നുകള്‍ക്കുമെതിരെ ദുബായ് നഗരസഭയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Saturday, August 19, 2017 8:09 am

14 ഹെല്‍ത് സപ്ലിമെന്റുകളും 19 ലൈംഗിക ഉത്തേജന മരുന്നുകളും ഉള്‍ക്കൊള്ളുന്ന നിരോധിത ഉല്‍പന്നങ്ങളുടെ പട്ടിക നഗരസഭ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പാര്‍ശ്വഫലങ്ങള്‍ക്കും വഴിവെക്കുന്നതാണ് ഈ മരുന്നുകളെന്ന് ദുബായ് നഗരസഭ വ്യക്തമാക്കി.

ദുബായ്: ലൈംഗിക ഉത്തേജന മരുന്നുകള്‍ക്കും മെലിയല്‍ മരുന്നുകള്‍ക്കുമെതിരെ മുന്നറിയിപ്പുമായി ദുബായ് നഗരസഭ. 14 ഹെല്‍ത് സപ്ലിമെന്റുകളും 19 ലൈംഗിക ഉത്തേജന മരുന്നുകളും ഉള്‍ക്കൊള്ളുന്ന നിരോധിത ഉല്‍പന്നങ്ങളുടെ പട്ടിക നഗരസഭ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പാര്‍ശ്വഫലങ്ങള്‍ക്കും വഴിവെക്കുന്നതാണ് ഈ മരുന്നുകളെന്ന് ദുബായ് നഗരസഭ വ്യക്തമാക്കി.

ഹാനികരമായ ചേരുവകള്‍ ഉള്‍ക്കൊള്ളിച്ച ഇത്തരം ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ ഉപയോഗിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതായി ഉപഭോക്തൃ ഉല്‍പന്ന സുരക്ഷാ വിഭാഗം മേധാവി ഡോ. നസീം മുഹമ്മദ റഫീ പറഞ്ഞു. നഗരസഭയുടെ അംഗീകാരമില്ലാത്ത ഈ ഉല്‍പന്നങ്ങള്‍ അനധികൃതമായി ഓണ്‍ലൈന്‍ മുഖേനയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും ചിലര്‍ വില്‍പന നടത്തുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്‌തെത്തുന്ന ചിലരും ഇത്തരം ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നുണ്ട്.

രക്തസമ്മര്‍ദം കൂടിയോ കുറഞ്ഞോ ഉള്ളവര്‍ക്ക് ഈ മരുന്നുകളുടെ ഉപയോഗം മരണകാരണം വരെയായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. മരുന്നുകള്‍ക്ക് പുറമെ ഏതൊരു ഉപഭോക്തൃ ഉല്‍പന്നവും നിയമവിധേയമാണോ എന്നറിയാന്‍ 800900 നമ്പറില്‍ ബന്ധപ്പെടാം. നഗരസഭ പുതുതായി തയ്യാറാക്കിയ മൊന്‍താജി വെബ്‌സൈറ്റിലും ഉല്‍പന്നങ്ങള്‍ വ്യാജമാണോ എന്നറിയാനാവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x