Currency

ദുബായില്‍ മസാജ് പാര്‍ലറുകളുടെ വിസിറ്റിങ് കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Sunday, August 20, 2017 8:51 am

നിയമലംഘകര്‍ക്ക് 10,000 ദിര്‍ഹം പിഴയും നാട് കടത്തലും ശിക്ഷ നല്‍കും. പുതിയ നടപടി പ്രകാരം മസാജ് സെന്ററുകളുടെ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കും പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കും.

ദുബായ്: രാജ്യത്തെ മസാജ് പാര്‍ലറുകളുടെ വിസിറ്റിങ് കാര്‍ഡുകള്‍ വിതരണം ചെയ്താല്‍ കര്‍ശന നടപടി. നിയമലംഘകര്‍ക്ക് 10,000 ദിര്‍ഹം പിഴയും നാട് കടത്തലും ശിക്ഷ നല്‍കും. നഗരസഭയാണ് പുതിയ നടപടിയുമായി രംഗത്തത്തിയിരിക്കുന്നത്. പുതിയ നടപടി പ്രകാരം മസാജ് സെന്ററുകളുടെ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കും പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കും.

താമസ കേന്ദ്രങ്ങളുടെയും ഓഫീസ് സമുച്ചയങ്ങളുടെയും പ്രവേശന കവാടങ്ങളില്‍ കാര്‍ഡുകള്‍ വിതറി ഇടുക, പൊതു നിരത്തുകളില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക, വാഹനങ്ങളുടെ വിന്‍ഡോ ഗ്ലാസുകളില്‍ കാര്‍ഡുകള്‍ പതിക്കുക എന്നിവ കണ്ടെത്തിയാല്‍ കാര്‍ഡിലെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരില്‍ 10,000 ദിര്‍ഹം പിഴ ചുമത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യുന്നതും നടപടിയുടെ ഭാഗമാകും.

കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ നാടുകടത്തല്‍ അടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കും. നിലവില്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ 500 ദിര്‍ഹമാണ് പിഴ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x