
ദുബായ്: ദുബായ് വൈദ്യുതി ജല അതോറിറ്റി (ദീവ) നടപ്പാക്കുന്ന വിപുല പദ്ധതിയുടെ പ്രവര്‍ത്തനം വര്‍ഷാവസാനം പൂര്‍ണമാകും. പദ്ധതിയുടെ 109 കിലോമീറ്റര്‍ ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. നഗരത്തിലെ ജലവിതരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കുന്നത്.
21 കോടി ദിര്‍ഹം ചെലവിട്ട് തയ്യാറാക്കുന്ന പദ്ധതിയില്‍ 162 കിലോ മീറ്റര്‍ നീളത്തിലാണ് ജലവിതരണ കുഴലുകള്‍ തയ്യാറാക്കുന്നത്. ദുബായുടെ വിവിധ ഭാഗങ്ങളിലായി 67.3 ശതമാനം ജോലികളാണ് കഴിഞ്ഞത്. ഖവാനീജ് 2, ടെക്‌നോ പാര്‍ക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജലവിതരണം കാര്യക്ഷമമാക്കുകയാണ് പദ്ധതിയിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അല്‍ തയാര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.