Currency

സർക്കാർ ആനുകൂല്യം ലഭിക്കുന്നവർക്ക് ജനുവരി മുതൽ മയക്കുമരുന്ന് പരിശോധന

സ്വന്തം ലേഖകൻThursday, August 24, 2017 10:25 pm

ഓസ്‌ട്രേലിയയില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന തൊഴില്‍രഹിതരും കുറഞ്ഞ വരുമാനക്കാരും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

സിഡ്നി: ഓസ്‌ട്രേലിയയില്‍ സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന തൊഴില്‍രഹിതരും കുറഞ്ഞ വരുമാനക്കാരും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ജനുവരി മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പശ്ചിമ സിഡ്‌നിയിലെ മൂന്നു പ്രദേശങ്ങളിലായിരിക്കും പദ്ധതി തുടങ്ങുക.

സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മയക്കുമരുന്ന് ഉപയോഗത്തിനായി ചെലവാക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച നിയമം പാര്‍ലമെന്റില്‍ പാസായാല്‍, രണ്ടു വര്‍ഷത്തേക്കായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുക.

ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞാല്‍ അവരുടെ ആനൂകൂല്യത്തിന്റെ 80 ശതമാനവും ബേസിക്‌സ് കാര്‍ഡ് എന്ന പുതിയ കാര്‍ഡുകളിലേക്ക് മാറ്റും. ഭക്ഷണം വാങ്ങാനും, ചൈല്‍ഡ്‌കെയര്‍, വാടക തുടങ്ങിയ ചെലവുകള്‍ക്കും മാത്രമേ ഈ കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാന്‍ കഴിയൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x