Currency

അബൂദബിയില്‍ 16 തരം സേവനങ്ങള്‍ ഇനി വിളിച്ചാല്‍ വിളിപ്പുറത്ത്

സ്വന്തം ലേഖകന്‍Friday, August 25, 2017 12:06 pm

മുടിവെട്ടിക്കാന്‍ ബാര്‍ബര്‍ഷോപ്പ്, വണ്ടി കേടായാല്‍ വര്‍ക്ക്‌ഷോപ്പ്, ഉടുപ്പ് തുന്നിക്കാന്‍ തുന്നല്‍ കട തുടങ്ങി 16 തരം സേവനങ്ങള്‍ വീട്ടുപടിക്കലുണ്ടാകും. സഞ്ചരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതായി അബൂദബി സാമ്പത്തിക വികസനവകുപ്പാണ് പ്രഖ്യാപനം നടത്തിയത്.

അബൂദബി: അബൂദബിയില്‍ വാഹനങ്ങള്‍ സ്ഥാപനങ്ങളാക്കി തുന്നല്‍കട മുതല്‍ വര്‍ക്ക്‌ഷോപ്പ് വരെ ഇനി ഉപഭോക്താക്കളുടെ വിളിപ്പുറത്ത്. വാഹനങ്ങള്‍ സ്ഥാപനങ്ങളാക്കി പ്രവര്‍ത്തിക്കാന്‍ 16 തരം സേവനങ്ങള്‍ക്ക് അബൂദബി സാമ്പത്തിക വികസനവകുപ്പ് അനുമതി നല്‍കി.

മുടിവെട്ടിക്കാന്‍ ബാര്‍ബര്‍ഷോപ്പ്, വണ്ടി കേടായാല്‍ വര്‍ക്ക്‌ഷോപ്പ്, ഉടുപ്പ് തുന്നിക്കാന്‍ തുന്നല്‍ കട തുടങ്ങി 16 തരം സേവനങ്ങള്‍ വീട്ടുപടിക്കലുണ്ടാകും. സഞ്ചരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതായി അബൂദബി സാമ്പത്തിക വികസനവകുപ്പാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ അബൂദബിയില്‍ പുതിയ വാണിജ്യ സാധ്യതകള്‍ വര്‍ധിക്കുകയാണ്.

സഞ്ചരിക്കുന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ സ്വദേശികളായിരിക്കണം. എന്നാല്‍ ഓരോ വാഹനത്തിലും രണ്ട് പ്രവാസികളെ വരെ ജീവനക്കാരായി നിയമിക്കാം. സേവനത്തിന് വിപണിക്ക് അനുസൃതമായി നിരക്ക് നിശ്ചയിക്കാന്‍ നടത്തിപ്പുകാര്‍ക്ക് അനുമതിയുണ്ടാകും. അതേസമയം, സേവനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തില്‍ പരാതി നല്‍കാനും ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x