ഓരോ വര്‍ഷവും രാജ്യത്തേക്കു വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരും മടങ്ങിപ്പോകുന്നവരും തമ്മിലുള്ള അന്തരമാണ് നെറ്റ് മൈഗ്രേഷന്‍
ലണ്ടൺ: ബ്രെക്സിറ്റ് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ തന്നെ ബ്രിട്ടണിലേക്കുള്ള കുടിയേറ്റം കുറഞ്ഞതായി കണക്കുകൾ. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന്റെ നെറ്റ് മൈഗ്രേഷന്‍ മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഓരോ വര്‍ഷവും രാജ്യത്തേക്കു വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരും മടങ്ങിപ്പോകുന്നവരും തമ്മിലുള്ള അന്തരമാണ് നെറ്റ് മൈഗ്രേഷന്‍. കഴിഞ്ഞ വര്‍ഷത്തെ നെറ്റ് മൈഗ്രേഷൻ 2,46,000 ആണ്. അതേസമയം നെറ്റ് മൈഗ്രേഷൻ ഇടിഞ്ഞത് തങ്ങളെ ആശങ്കയിലാക്കുന്നതായി ബിസിനസ് ഗ്രൂപ്പുകൾ അറിയിച്ചു. ഇതുവഴിയുണ്ടാകുന്ന വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം നിര്‍മാണമേഖലയെ ബാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും ജോലി തേടിയെത്തിയവരുടെ മടങ്ങിപ്പോക്കും സമീപകാലത്ത് വർധിച്ചിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്, എസ്തോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, പോളണ്ട്, സ്ലോവാക്യ, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മടങ്ങി പോയവരിൽ ഏറെയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.