എയര്‍ ഇന്ത്യയില്‍ 10 കിലോ സൗജന്യ ബാഗേജ് അധികമായി ലഭിക്കും. അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അഞ്ചു കിലോ അധിക ബാഗേജിന് 50 ദിര്‍ഹവും 10 കിലോയ്ക്ക് 100 ദിര്‍ഹവും നല്‍കണം.
ദുബായ്: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ അധിക സൗജന്യ ബാഗേജ് ആനുകൂല്യം. എയര്‍ ഇന്ത്യയില്‍ 10 കിലോ സൗജന്യ ബാഗേജ് അധികമായി ലഭിക്കും. അതേസമയം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അഞ്ചു കിലോ അധിക ബാഗേജിന് 50 ദിര്‍ഹവും 10 കിലോയ്ക്ക് 100 ദിര്‍ഹവും നല്‍കണം. എയര്‍ ഇന്ത്യയില്‍ ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 50 കിലോയും ഇകോണമി ക്ലാസില്‍ 40 കിലോയും സൗജന്യ ബാഗേജ് കൊണ്ടുപോകാം.
സെപ്റ്റംബര്‍ 30 വരെ ഇന്ത്യയിലേക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. നിലവില്‍ ഇത് യഥാക്രമം 40 കിലോ, 30 കിലോ എന്നിങ്ങനെയാണ്. സെപ്റ്റംബര്‍ അഞ്ചു മുതല്‍ നവംബര്‍ 30 വരെ ഈ ആനുകൂല്യത്തില്‍ യാത്ര ചെയ്യാം. എന്നാല്‍ ദുബായില്‍ നിന്ന് ഗോവയിലേക്കുള്ള എഐ 994 വിമാനത്തില്‍ ഈ ആനുകൂല്യം ലഭ്യമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.