മേളയുടെ ഭാഗമായുള്ള പ്രൊഫഷണല്‍ പ്രോഗ്രാം ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കും. മേളയില്‍ ഇത്തവണയും മലയാളത്തിന്റെ സാന്നിധ്യം വലുതായിരിക്കും. കേരളത്തിലെ നിരവധി പ്രസാധകര് പവലിയന് ബുക്ക് ചെയ്തിട്ടുണ്ട്.
ഷാര്‍ജ: ഇൗ വര്‍ഷത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ ഒന്നു മുതല്‍ പതിനൊന്ന് വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്മാന് അഹ്മദ് അല്‍ അമീരിയാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടനാണ് ഇത്തവണത്തെ അതിഥി രാജ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരും പ്രസാധകരും ആസ്വാദകരും മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ എത്തുമെന്നും അഹ്മദ് അല്‍ അമീരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 15 ലക്ഷത്തിലധികം സന്ദര്‍ശകരാണ് എത്തിയത്.
ലോകത്തെ വലിയ മൂന്നാമത്തെ പുസ്തമേളയായ ഷാര്‍ജ പുസ്തകോത്സവം ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ 35 വര്‍ഷം പിന്നിട്ടു. ലോകത്തു തന്നെ ശ്രദ്ധേയമായ സാംസ്കാരികോത്സവമാണ് ഷാര്‍ജ പുസ്തകോത്സവം.
മേളയുടെ ഭാഗമായുള്ള പ്രൊഫഷണല്‍ പ്രോഗ്രാം ഒക്ടോബര്‍ 30, 31 തീയതികളില്‍ നടക്കും. മേളയില്‍ ഇത്തവണയും മലയാളത്തിന്റെ സാന്നിധ്യം വലുതായിരിക്കും. കേരളത്തിലെ നിരവധി പ്രസാധകര് പവലിയന് ബുക്ക് ചെയ്തിട്ടുണ്ട്. ഡി സി, ഗ്രീന്‍ ബുക്സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകരുടെ സജീവ സാന്നിധ്യം ഉണ്ടാകും .
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.