
ഷാര്‍ജ: പരിസ്ഥിതി സൗഹാര്‍ദ്ദ ജനറേറ്ററുമായി ഷാര്‍ജ ജല-വൈദ്യുത വിഭാഗം (സേവ) രംഗത്ത്. അറ്റകുറ്റ ജോലികള്‍ക്കും മറ്റുമായി വൈദ്യുത ബന്ധം വിച്ഛേദിക്കുമ്പോള്‍ ഉപഭോക്താവ് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് തരണം ചെയ്യുന്നതിനാണ് പരിസ്ഥിതിക്ക് ഒട്ടും കോട്ടം തട്ടാത്ത ഏഴ് ജനറേറ്ററുകള്‍ സേവ രംഗത്തത്തെിച്ചിരിക്കുന്നത്. പലമേഖലകളിലും ഊര്‍ജ നവീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടാം. എന്നാല്‍ ഈ പ്രശ്‌നം പൂര്‍ണമായി പ്രകൃതിക്ക് ഒട്ടും കോട്ടം തട്ടാത്ത വിധത്തില്‍ പരിഹരിക്കുവാനാണ് ജനറേറ്ററുകള്‍.
1500 കിലോവാട്ട് ശേഷിയുള്ളവ മുതല്‍ 250 കിലോവാട്ട് വരെ ശേഷിയുള്ളതാണ് ജനറേറ്റര്‍. ഇതിലൊന്ന് കിഴക്കന്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുകയെന്ന് സേവ ചെയര്‍മാന്‍ ഡോ. റാഷിദ് ആല്‍ ലീം പറഞ്ഞു. ഷാര്‍ജയിലെ വൈദ്യുത വിതരണ ശൃംഖലയും വിതരണവും സുഗമമാക്കാന്‍ പുതിയ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനൊപ്പം എമിറേറ്റിലെ എല്ലാ വൈദ്യുതി നെറ്റ്‌വര്‍ക്കുകളും തുടര്‍ച്ചയായി നിലനിര്‍ത്താനുള്ള ശ്രമം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുത വിതരണ മേഖല ആധുനിക വത്ക്കരിക്കുന്നതിന്റെ ഭാഗമായി ലൈനുകള്‍ ഭൂമിക്കടിയിലേക്ക് മാറ്റി സ്ഥാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.