Currency

നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്ന വിദേശികൾക്കെതിരെ കർശന നടപടിയുമായി ബഹ്റൈൻ

സ്വന്തം ലേഖകൻMonday, August 28, 2017 10:08 pm

നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്ന വിദേശികൾക്കെതിരെ കർശന നടപടിയുമായി ബഹ്റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി

മനാമ: രാജ്യത്ത് നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്ന വിദേശികൾക്കെതിരെ കർശന നടപടിയുമായി ബഹ്റൈൻ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. അനധികൃതമായി താമസിക്കുന്നവരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ കർശനമാക്കാനാണ് തീരുമാനം.

രാജ്യത്ത് അനധിക്യത തൊഴിലാളികളെ കുറച്ച് കൊണ്ട് വരാൻ ഫ്ളക്സിബിൾ വർക്കിംഗ് പെർമിറ്റ് സംവിധാനം ഈയിടെ ആരംഭിച്ചിരുന്നു. ഇത്തരം അവസരങ്ങൾ ഉണ്ടെന്നിരിക്കെ നിയമവിരുദ്ധമായി തൊഴിൽ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്. അനധിക്യത തൊഴിലാളികൾ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ പൊതുജനജീവിതത്തെ സാരമായി ബാധിക്കുന്നതായും പരാതിയുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x