Currency

ബലി പെരുന്നാള്‍: യു.എ.ഇയില്‍ 803 തടവുകാര്‍ക്ക് മോചനം

സ്വന്തം ലേഖകന്‍Tuesday, August 29, 2017 12:18 pm

ദുബായ്: യു.എ.ഇയില്‍ 803 തടവുകാര്‍ക്ക് മോചനം. ബലി പെരുന്നാള്‍ പ്രമാണിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് തടവുകാരെ മാപ്പ് നല്‍കി മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

വിവിധ കുറ്റങ്ങള്‍ക്ക് ശിഷ അനുഭവിച്ച് വന്നിരുന്നവരുടെ പേരില്‍ കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍പ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ കഴിയട്ടെ എന്നും അവരുടെ കുടുംബത്തിനുണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കട്ടെ എന്നും പ്രസിഡന്റ് ആശംസിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x