കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും വലിയ മഴയാണ് ഹൂസ്റ്റണിൽ പെയ്യുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണു മുന്നറിയിപ്പ്.
ഹൂസ്റ്റൺ: ടെക്സാസിൽ ഹാർവി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മഴയും ശക്തമായ കാറ്റും തുടരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നാണു മുന്നറിയിപ്പ്. 40 ഇഞ്ച് (100 സെന്റിമീറ്റർ) മഴ ഉണ്ടായതിനെ തുടർന്ന് ഹൂസ്റ്റണിലെ വിവിധ പ്രദേശങ്ങൾ ഇതിനോടകം വെള്ളത്തിനടിയിലായിട്ടുണ്ട്. വെള്ളപ്പൊക്കം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടൂതൽ പേരെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ഹൂസ്റ്റണിൽ നിന്നും മൂവായിരം പേരെ ഇതിനോടകം മാറ്റിപാർപ്പിച്ചിട്ടുണ്ട്. പത്തോളം പേർ ഹാർവി കൊടുങ്കാറ്റിനെ തുടർന്നു മരണപ്പെട്ടതായാണ് റിപ്പോർട്ട്. രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിന് ടെക്സാസിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെ പുതിയ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടെ ഏറ്റവും വലിയ മഴയാണ് ഹൂസ്റ്റണിൽ പെയ്യുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.