
ദുബായ്: രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചു വന്ന 1907 തടവുകാര്‍ക്ക് ബലി പെരുന്നാള്‍ പ്രമാണിച്ച് മോചനം നല്കാന് തീരുമാനിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം 543 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. നേരത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് അബൂദബി എമിറേറ്റിലെ ജയിലുകളില്‍ കഴിയുന്ന 803 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നിയമനടപടികള്‍ പബ്ലിക് പ്രോസിക്യുഷന് ആരംഭിച്ചതായും അല്‍ ഹുമദാന് അറിയിച്ചു. 92 തടവുകാര്‍ക്ക് മോചനം നല്‍കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടത്. ശിക്ഷാ കാലയളവില്‍ കാഴ്ച്ചവെച്ച നല്ല പെരുമാറ്റം കണക്കിലെടുത്താണ് ഇളവ് നല്‍കുന്നത്. അവര്‍ക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കാനും ഇത് അവസരം നല്‍കും. തീരുമാനം സമൂഹത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്തുമെന്ന് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പറഞ്ഞു.
ക്രിമിനല്‍ കുറ്റങ്ങളില്പ്പെടാത്ത വിവിധ രാജ്യക്കാരായ 117 തടവുകാര്‍ക്ക് ബലിപെരുന്നാള്‍ പ്രമാണിച്ച് മോചനം നല്കാന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ഉത്തരവിട്ടു. ശിഷ്ടകാലം കുടുംബത്തോടൊപ്പം നല്ല നിലയില്‍ ജീവിക്കാന്‍ ഭരണാധികാരി ആശംസിച്ചു.
സുപ്രിം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി 47 തടവുകാര്‍ക്ക് മോചനം നല്കാന് ഉത്തരവിട്ടു. റാസല്‍ ഖൈമ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 305 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.