Currency

ഈദ് അവധി: ദുബായ് താമസ കുടിയേറ്റ വിഭാഗം പ്രവര്‍ത്തന സമയത്തില്‍ മാറ്റം

സ്വന്തം ലേഖകന്‍Wednesday, August 30, 2017 12:20 pm

മനാറ, അല്‍ തവാര്‍ ന്യൂ എന്നീ എമിഗ്രേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം അല്‍വരുത്തിയിട്ടുണ്ട്. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ സെന്ററുകള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കും.

ദുബായ്: ഈദ് അവധി ദിവസങ്ങളില്‍ ദുബായ് താമസ കുടിയേറ്റ വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ദുബായിലെ സര്‍ക്കാര്‍ വക ആശുപത്രികളില്‍ പെരുന്നാള്‍ പ്രമാണിച്ച് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 മനാറ, അല്‍ തവാര്‍ ന്യൂ എന്നീ എമിഗ്രേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം അല്‍വരുത്തിയിട്ടുണ്ട്. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ സെന്ററുകള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കും. പെരുന്നാള്‍ ദിവസമായ വെള്ളിച അവധിയാണ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍ മൂന്നിലുള്ള സെന്റര്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. 8005111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം.

ദുബായ് ആരോഗ്യ അതോറിറ്റിക്കു ചുവടെയുള്ള ആശുപത്രികളിലെ ബലി പെരുന്നാള്‍ അവധി ദിവസങ്ങളിലുള്ള പ്രവര്‍ത്തന സമയവും പ്രഖ്യാപിച്ചു. ആശുപത്രികളിലെ അടിയന്തിര വിഭാഗങ്ങള്‍ എല്ലാ ദിവസവും മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. എന്നാല്‍ ദുബായ് ഹോസ്പിറ്റല്‍, ലത്തീഫ, റാശിദ് ആശുപത്രികള്‍ എന്നിവയിലെ ക്ലിനിക്കുകള്‍ ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ അവധിയായിരിക്കും. ബര്‍ഷ പി.എച്ച്.സി ഒഴികെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കെല്ലാം മുടക്കമായിരിക്കും. ഹത്ത ഹോസ്പിറ്റലിലെ ഫാമിലി മെഡിസിന്‍ ക്ലിനിക് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെയാണ് ഈദ് അവധിക്കാലത്ത് തുറക്കുക. മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററുകള്‍, തലാസിമിയ സെന്റര്‍, ദുബായ് ഫിസിയോതെറാപ്പി റീ ഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയും തുറന്ന് പ്രവര്‍ത്തിക്കില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x