Currency

പെരുന്നാള്‍ പ്രമാണിച്ച് ദുബായിലെ മാളുകളില്‍ സമ്മാന പദ്ധതി

സ്വന്തം ലേഖകന്‍Thursday, August 31, 2017 12:03 pm

24ന് തുടങ്ങിയ പ്രമോഷന്‍ പെരുന്നാള്‍ അവസാനം വരെ തുടരും. ഷോപ്, സ്പിന്‍, ആന്റ് വിന്‍ പ്രമോഷനില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കാളികളായ 18 മാളുകളില്‍ നിന്ന് 200 ദിര്‍ഹത്തിന് സാധനം വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ടാകും.

ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് ദുബായിലെ ഷോപ്പിങ് മാളുകളില്‍ പ്രത്യേക സമ്മാന പദ്ധതി ആരംഭിച്ചു. 24ന് തുടങ്ങിയ പ്രമോഷന്‍ പെരുന്നാള്‍ അവസാനം വരെ തുടരും. ഷോപ്, സ്പിന്‍, ആന്റ് വിന്‍ പ്രമോഷനില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കാളികളായ 18 മാളുകളില്‍ നിന്ന് 200 ദിര്‍ഹത്തിന് സാധനം വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ടാകും.

സമ്മാനകൂപ്പണ്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാന ചക്രം തിരിക്കാന്‍ അവസരം ലഭിക്കും. ഇതിലൂടെ 2500 മുതല്‍ അരലക്ഷം ദിര്‍ഹം വരെയുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. അല്‍ബര്‍ഷ മാള്‍, അല്‍ ബുസ്താന്‍ സെന്റര്‍, അല്‍ ഗുറൈര്‍ സെന്റര്‍, അല്‍ മുല്ല പ്ലാസ, ബിന്‍ സൗഗത് സെന്റര്‍, ബുര്‍ജുമാന്‍ സെന്റര്‍, സെഞ്ച്വറി മാള്‍, സിറ്റി സെന്റര്‍ അല്‍ ബര്‍ഷഫ മെയ്‌സെംഫ ഷിന്ദഗ, ഇത്തിഹാദ് മാള്‍, കരാമ സെന്റര്‍, മദീന മാള്‍, ദുബായ് ഔട്ട്‌ലെറ്റ് മാള്‍, റീഫ് മാള്‍, ദ മാള്‍, ടൈ സ്‌ക്വയര്‍ എന്നിവിടങ്ങളിലാണ് സമ്മാന പദ്ധതിയുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x