Currency

ബലിപെരുന്നാള്‍: കനത്ത സുരക്ഷയൊരുക്കി ദുബായ് പൊലീസ്

സ്വന്തം ലേഖകന്‍Friday, September 1, 2017 3:14 pm

വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 16 പൊലീസ് സംഘങ്ങളെയാണ് ഇവിടങ്ങളില്‍ സുരക്ഷയ്ക്കായി അധികമായി നിയോഗിച്ചിട്ടുള്ളത്. ദുബായ് മാളിലും മാള്‍ ഓഫ് എമിറേറ്റ്‌സിലുമടക്കം പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദുബായ്: ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ദുബായ് പൊലീസിന്റെ കനത്ത സുരക്ഷ. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 16 പൊലീസ് സംഘങ്ങളെയാണ് ഇവിടങ്ങളില്‍ സുരക്ഷയ്ക്കായി അധികമായി നിയോഗിച്ചിട്ടുള്ളത്. ദുബായ് മാളിലും മാള്‍ ഓഫ് എമിറേറ്റ്‌സിലുമടക്കം പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രദേശവാസികളുടെയും ടൂറിസ്റ്റുകളുടെയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിലെ അനുബന്ധ റോഡുകളിലും ഹൈവേകളിലും കൂടുതല്‍ പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രാഫിക് നിയമലംഘനങ്ങള്‍, അമിത വേഗത എന്നിവ ഒഴിവാക്കാനും കര്‍ശന പരിശോധനയിലൂടെ സാധിക്കും. തിരക്ക് പരിഗണിച്ച് നഗരത്തിലെ ടാക്‌സികളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x