Currency

ഇത്തവണ ഹജ് നിര്‍വഹിച്ചത് 23.5 ലക്ഷം പേര്‍; നിയമ ലംഘകരുടെ എണ്ണത്തില്‍ കുറവ്

സ്വന്തം ലേഖകന്‍Saturday, September 2, 2017 12:12 pm

ഈ വര്‍ഷം ഹജ് നിര്‍വഹിച്ചത് 23,52,122 പേര്‍. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 17,52,014 പേരും 6,00,108 ആഭ്യന്തര തീര്‍ഥാടകരുമാണ് ഇത്തവണ ഹജ് കര്‍മ്മത്തിന് എത്തിയത്.

മിനാ: ഈ വര്‍ഷം ഹജ് നിര്‍വഹിച്ചത് 23,52,122 പേര്‍. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 17,52,014 പേരും 6,00,108 ആഭ്യന്തര തീര്‍ഥാടകരുമാണ് ഇത്തവണ ഹജ് കര്‍മ്മത്തിന് എത്തിയത്. മൂന്നു ലക്ഷം സൗദി സുരക്ഷാ സൈനികരാണ് തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും മിനായിലും പരിസരങ്ങളിലുമായി അണിനിരന്നത്.

വിദേശ തീര്‍ഥാടകരില്‍ 16,48,332 പേര്‍ വിമാന മാര്‍ഗവും 88,855 പേര്‍ കര മാര്‍ഗവും 14,827 പേര്‍ കപ്പലിലും എത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ഇത്തവണ 23,000 അംഗ സംഘമാണ് പ്രവര്‍ത്തിച്ചത്. തീര്‍ഥാടകരുടെ ആരോഗ്യസേവനങ്ങള്‍ക്കായി 17 ആശുപത്രികളില്‍ 5000 കിടക്കകളും 550 തീവ്രപരിചരണ വിഭാഗങ്ങളും സജ്ജീകരിച്ചിരുന്നു. ആശുപത്രികള്‍ക്കു പുറമെ 135 ഹെല്‍ത് സെന്ററുകളും പ്രവര്‍ത്തിക്കുന്നു.

അനുമതി പത്രമില്ലാതെ ഹജ് നിര്‍വഹിച്ച നിയമ ലംഘകരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഇത്തവണ 5000 തീര്‍ഥാടകരുടെ ബലികര്‍മ ചെലവുകള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണു വഹിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x