
ദുബായ്: എമിറേറ്റിലെ മുഴുവന്‍ ടാക്സി വാഹനങ്ങളിലും അടുത്തവര്‍ഷം മുതല്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കും. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയിലെ ട്രാന്‍സ്പോര്‍ട് സിസ്റ്റം ഡയറക്ടര്‍ ആദില്‍ ശാകിരിയാണ് ടാക്സികള്‍ ക്യാമറകളുടെ പരിധിയിലാക്കുന്ന കാര്യം വ്യക്തമാക്കിയത്. ദുബായില്‍ സര്‍വീസ് നടത്തുന്ന 10221 ടാക്സികളിലും ക്യാമറകള്‍ ഘടിപ്പിച്ചു സേവനം കൂടുതല്‍ സുതാര്യവും സുരക്ഷിതവുമാക്കാനാണ് നീക്കം.
എമിറേറ്റിലുള്ള മൊത്തം ടാക്സികളില്‍ 20 ശതമാനത്തില്‍ പരീക്ഷണാര്‍ത്ഥം ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 40 ശതമാനം ടാക്സികളിലും ക്യാമറ ഘടിപ്പിക്കാനും അടുത്ത വര്‍ഷാവസാനത്തോടെ ടാക്സികള്‍ പൂര്‍ണമായും നിരീക്ഷണ പരിധിയിലാക്കാനുമാണ് തീരുമാനം. യാത്രക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുകയോ ഡ്രൈവറുടെ പെരുമാറ്റത്തില്‍ ആസ്വാഭിവകതയുണ്ടാവുകയോ ചെയ്താല്‍ ക്യാമറ വഴി അധികൃതര്‍ക്ക് പരാതി ലഭിക്കും.
ടാക്സികളുടെ സേവനം ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ 39 പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി വാഹനം ആവശ്യമുള്ള മേഖലകളിലേക്ക് വേഗത്തില്‍ എത്തുന്നതിനായി സ്മാര്‍ട്ട് സംവിധാനമായ ‘മകാനി’ യുമായി കഴിഞ്ഞ വര്‍ഷം ബന്ധിപ്പിച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.