ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ബസുകള്‍ മുസല്ല ഭാഗത്തുനിന്നു നേരിട്ടു ദുബായ് റാഷിദിയ മെട്രോ സ്റ്റേഷനിലേക്കാണ് സര്‍വീസ് നടത്തുന്നത്. അജ്മാനില്നിന്നു ദുബായിലേക്കു 15 ദിര്‍ഹവും തിരികെ അജ്മാനിലേക്കു 12 ദിര്‍ഹവുമാണു ടിക്കറ്റ് നിരക്ക്.
ദുബായ്: അജ്മാനില്നിന്നു ദുബായിലേക്കു പുതിയ ബസ് സര്‍വീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ബസുകള്‍ മുസല്ല ഭാഗത്തുനിന്നു നേരിട്ടു ദുബായ് റാഷിദിയ മെട്രോ സ്റ്റേഷനിലേക്കാണ് സര്‍വീസ് നടത്തുന്നത്. അജ്മാനില്നിന്നു ദുബായിലേക്കു 15 ദിര്‍ഹവും തിരികെ അജ്മാനിലേക്കു 12 ദിര്‍ഹവുമാണു ടിക്കറ്റ് നിരക്ക്.
സൗജന്യ വൈഫൈ സൗകര്യവും ബസില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സിനിമയും വാര്‍ത്തകളും കാണാന്‍ സൗകര്യമുണ്ട്. വിമാനങ്ങളിലേതുപോലെ ഓരോ സീറ്റിന്റെയും പിന്നിലാണു സ്ക്രീനുകള്‍ ക്രമീകരിച്ചിട്ടുള്ളത്. 35 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ബസില്‍ 50 പേര്‍ക്കു യാത്ര ചെയ്യാം. എപിടിസിയുടെ കീഴില്‍ നിലവില്‍ 60 ബസുകളാണ് സര്‍വീസ് നടത്തുന്നത്. അരമണിക്കൂര്‍ ഇടവിട്ടാണു സര്‍വീസുള്ളത്.
ഈ വര്‍ഷം ആദ്യപാദത്തില്‍ അജ്മാനില്‍ ബസ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. 13 ലക്ഷത്തിലേറെ പേരാണ് ഈ കാലയളവില്‍ ബസ് യാത്ര നടത്തിയതെന്നും ലൂത്ത പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.