Currency

ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങി അബൂദബി ഇന്‍വെസ്റ്റ് അതോറിറ്റി

സ്വന്തം ലേഖകന്‍Friday, September 8, 2017 2:21 pm

ചെലവ് കുറഞ്ഞവീടുകള്‍, വിമാനത്താവളം, പുനരോല്‍പാദന ഊര്‍ജം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും അംബസഡര്‍ പറഞ്ഞു.

അബൂദബി: അബൂദബി ഇന്‍വെസ്റ്റ് അതോറിറ്റി ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യവികസനം, ഭവനനിര്‍മാണം എന്നീ മേഖലയിലായിരിക്കും പ്രധാനനിക്ഷേപം. അടുത്തമാസം 30-31 തീയതികളില്‍ ദുബായ് ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സൂരി അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നമെന്ന കാര്യം അറിയിച്ചത്.

ചെലവ് കുറഞ്ഞവീടുകള്‍, വിമാനത്താവളം, പുനരോല്‍പാദന ഊര്‍ജം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും അംബസഡര്‍ പറഞ്ഞു. അടുത്തമാസം ദുബായില്‍ നടക്കുന്ന ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും അംബാസഡര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x