Currency

ദുബായ് സ്‌കൂളുകളില്‍ ഈ വര്‍ഷം ഫീസ് വര്‍ധിപ്പിക്കില്ല

സ്വന്തം ലേഖകന്‍Saturday, September 9, 2017 3:23 pm

159 സ്‌കൂളുകള്‍ക്കാണ് 2.4 ശതമാനം മുതല്‍ 4.8 ശതമാനം വരെ ഫീസ് വര്‍ധനയ്ക്ക് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നല്‍കിയത്. എന്നാല്‍ ഇതില്‍ 22 സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ ഫീസ് ഘടന തുടരും.

ദുബായ്: ദുബായിലെ സ്‌കൂളുകളില്‍ വരുന്ന അധ്യയനവര്‍ഷം ഫീസ് വര്‍ധന ഉണ്ടായേക്കില്ല. പല സ്‌കൂളുകളും ഫീസ് വര്‍ധിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ഫീസ് വര്‍ധനയ്ക്ക് അംഗീകാരം കിട്ടിയ പല സ്‌കൂള്‍ മാനേജ്‌മെന്റുകളും ഇത്തവണ ഫീസ് വര്‍ധിപ്പിക്കില്ല എന്ന് അറിയിച്ചിട്ടുണ്ട്.

159 സ്‌കൂളുകള്‍ക്കാണ് 2.4 ശതമാനം മുതല്‍ 4.8 ശതമാനം വരെ ഫീസ് വര്‍ധനയ്ക്ക് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അനുമതി നല്‍കിയത്. എന്നാല്‍ ഇതില്‍ 22 സ്‌കൂളുകള്‍ ഫീസ് വര്‍ധിപ്പിക്കില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ ഫീസ് ഘടന തുടരും. ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി കൂടുതല്‍ സ്‌കൂളുകള്‍ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലായും പഠിക്കുന്ന ജെംസ് സ്‌കൂളുകള്‍ ഈ വര്‍ഷം ഫീസ് വര്‍ധിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിദ്യാഭ്യാസച്ചെലവ് സൂചിക അനുസരിച്ചാണ് വിദ്യലയങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കുന്നത്. വിദ്യാഭ്യാസച്ചെലവ് സൂചിക 25 ശതമാനം താഴ്ന്നിട്ടുള്ള സാഹചര്യത്തിലാണ് ഫീസ് വര്‍ധിപ്പിക്കേണ്ടതില്ല എന്ന നിലപാടെടുക്കാന്‍ കുറെ മാനേജ്‌മെന്റുകളെ പ്രേരിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x