Currency

ബ്രൂഫന്‍ മരുന്നുകള്‍ സുരക്ഷിതം; പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, September 9, 2017 3:32 pm

ബ്രൂഫന്‍ പീഡിയാട്രിക് സിറപ്പില്‍ അലുമിനിയം ഫോയില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. തുടര്‍ന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് പഠനം നടത്തുകയും മരുന്ന് നിര്‍മാതാക്കളില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആളുകള്‍ ഈ മരുന്നിന്റെ ഉപയോഗം പെട്ടെന്ന് നിര്‍ത്തും.

അബുദാബി: ബ്രൂഫന്‍ പീഡിയാട്രിക് സിറപ്പ് സുരക്ഷിതമെന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം. യു.എ.ഇ.യില്‍ വ്യാപകമായി ഉപയോഗിക്കുന്ന ബ്രൂഫന്‍ മരുന്നിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

ബ്രൂഫന്‍ പീഡിയാട്രിക് സിറപ്പില്‍ അലുമിനിയം ഫോയില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. തുടര്‍ന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് പഠനം നടത്തുകയും മരുന്ന് നിര്‍മാതാക്കളില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആളുകള്‍ ഈ മരുന്നിന്റെ ഉപയോഗം പെട്ടെന്ന് നിര്‍ത്തും. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്നും അതുകൊണ്ട് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x