Currency

അറ്റകുറ്റപ്പണി: ദുബായ് വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളില്‍ ഗതാഗത തടസത്തിന് സാധ്യത

സ്വന്തം ലേഖകന്‍Saturday, September 9, 2017 4:21 pm

റോഡുകളില്‍ അറ്റകുറ്റപ്പണികളും വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നതിനെ തുടര്‍ന്നാണ് ഗതാഗത തടസത്തിന് സാധ്യതയുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്‌സ് അറിയിച്ചത്. വ്യാഴാഴ്ച രാത്രി മുതലാണ് റോഡുകളില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചത്.

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളില്‍ ഗതാഗത തടസമുണ്ടാകാന്‍ സാധ്യത. റോഡുകളില്‍ അറ്റകുറ്റപ്പണികളും വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നതിനെ തുടര്‍ന്നാണ് ഗതാഗത തടസത്തിന് സാധ്യതയുണ്ടെന്ന് ദുബായ് എയര്‍പോര്‍ട്‌സ് അറിയിച്ചത്.

വ്യാഴാഴ്ച രാത്രി മുതലാണ് റോഡുകളില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചത്. അതേസമയം ഏതൊക്കെ റോഡുകള്‍ ആണെന്നോ, എത്ര ദിവസം വേണ്ടിവരുമെന്നോ ദുബായ് എയര്‍പോര്‍ട്‌സ് വ്യക്തമാക്കിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x