മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുന്ന അവസാനഘട്ടത്തിലാണ് അധികൃതര്‍. ആര്ട്ഗ്യാലറിക്ക് പുറമേ താല്‍ക്കാലിക പ്രദര്‍ശന സ്ഥലം, കുട്ടികളുടെ മ്യൂസിയം, 200 സീറ്റര്‍ ഓഡിറ്റോറിയം, റെസ്റ്റോറന്റ്, കഫേ, ചില്ലറ വില്പനശാലകള് എന്നിവയും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
അബുദാബി: വിനോദ സഞ്ചാരികളേയും ചരിത്രാനേഷികളേയും ആകര്‍ഷിക്കും വിധം തയ്യാറായ യൂണിവേഴ്സല്‍ മ്യൂസിയമായ ലൂറെ അബുദാബി നവംബര്‍ 11ന് തുറക്കും. 2007 ല്‍ അബുദാബിയും ഫ്രാന്‍സും തമ്മില്‍ ഉണ്ടാക്കിയ ഉഭയകക്ഷിയുടെ ഭാഗമായി നിര്‍മിച്ചതാണ് മ്യൂസിയം. 97,000 ചതുരശ്ര മീറ്ററില്‍ ഒരുക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്ന് മ്യൂസിയങ്ങളാണ് തുറക്കുക. 23 സ്ഥിരം ഗ്യാലറികളും ഇതില്‍ പ്രവര്‍ത്തിക്കുമെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റി ഭാരവാഹികള്‍ അറിയിച്ചു.
യുഎഇ സായുധ സേനാ ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് മ്യൂസിയത്തിന്റെ ഉദ്ഘാടന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മ്യൂസിയത്തില്‍ പ്രദര്‍ശന വസ്തുക്കള്‍ ഒരുക്കുന്ന അവസാനഘട്ടത്തിലാണ് അധികൃതര്‍. ആര്ട്ഗ്യാലറിക്ക് പുറമേ താല്‍ക്കാലിക പ്രദര്‍ശന സ്ഥലം, കുട്ടികളുടെ മ്യൂസിയം, 200 സീറ്റര്‍ ഓഡിറ്റോറിയം, റെസ്റ്റോറന്റ്, കഫേ, ചില്ലറ വില്പനശാലകള് എന്നിവയും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക ആകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണ് ലൂറെ അബുദാബി. മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്, സായുധ സേന അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് പ്രത്യേകം നിരക്കുകളായിരിക്കും. അതേസമയം 13 വയസു വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.