Currency

മികച്ച നിക്ഷേപക സൗഹൃദരാജ്യം യുഎഇ

സ്വന്തം ലേഖകന്‍Monday, September 11, 2017 7:54 am

ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം യുഎഇ തന്നെയെന്നാണ് യുഗവും സിറ്റി സ്‌പേയ്‌സ് ഗ്ലോബലും നടത്തിയ പഠനം വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ ഏറ്റവും മുന്നില്‍ ദുബായ്. രാജ്യാന്തര തലത്തില്‍ നിക്ഷേപം നടത്താന്‍ തയാറായിട്ടുള്ളവരില്‍ 45% പേരും യുഎഇയ്ക്കാണു പ്രഥമ പരിഗണന നല്‍കുന്നത്.

ദുബായ്: മികച്ച നിക്ഷേപക സൗഹൃദ രാജ്യമെന്ന സ്ഥാനം യുഎഇ നിലനിര്‍ത്തി. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം യുഎഇ തന്നെയെന്നാണ് യുഗവും സിറ്റി സ്‌പേയ്‌സ് ഗ്ലോബലും നടത്തിയ പഠനം വ്യക്തമാക്കുന്നത്. നഗരങ്ങളില്‍ ഏറ്റവും മുന്നില്‍ ദുബായ്.

രാജ്യാന്തര തലത്തില്‍ നിക്ഷേപം നടത്താന്‍ തയാറായിട്ടുള്ളവരില്‍ 45% പേരും യുഎഇയ്ക്കാണു പ്രഥമ പരിഗണന നല്‍കുന്നത്. ദുബായ് ഏറ്റവും മികച്ച നിക്ഷേപസ്ഥാനമാണെന്നു 69% പേര്‍ കരുതുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ 11 മുതല്‍ 13 വരെ സിറ്റി സ്‌കേപ്പ് ഗ്ലോബല്‍ പ്രദര്‍ശനം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x