
ഷാര്‍ജ: യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങളും പരാതികളും ബോധിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന ഐഡബ്ള്യൂആര്സി കേന്ദ്രം തുറന്നു. ഷാര്‍ജയിലാണ് രണ്ടാമത്തെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഷാര്‍ജ ഉള്‍പ്പെടെ യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ സൗകര്യത്തിനാണ് ഐഡബ്ള്യൂആര്സി കേന്ദ്രം തുറന്നത്.
2010 ലാണ് ഇതിന്റെ ആദ്യകേന്ദ്രം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചത്. നിയമം, സാമ്പത്തികം തുടങ്ങി വ്യക്തിപരമായ വിഷയങ്ങളില്‍ വരെ ഇന്ത്യക്കാര്‍ക്ക് ഈ കേന്ദ്രത്തിന്റെ സഹായം തേടാവുന്നതാണ്. ടോള്‍ ഫ്രീ നമ്പറായ 800 46342 ല്‍ വിളിച്ചാല്‍ പരാതികള്‍ അറിയിക്കാവുന്നതാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ പരാതി ബോധിപ്പിക്കാം.
ഈവര്‍ഷം ലഭിച്ച 1078 തൊഴില്‍ വാഗ്ദാനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ 73 എണ്ണം മാത്രമായിരുന്നു യാഥാര്‍ഥമെന്ന് കമ്യൂണിറ്റി അഫയേഴ്സ് വിഭാഗം അധികൃതര്‍ അറിയിച്ചു. കേന്ദ്രത്തില്‍ ബിഎല്‍എസ് പാസ്പോര്‍ട്ട് വിസാ സേവനകേന്ദ്രവും പ്രവര്‍ത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.