Currency

മലയാളി ഡ്രൈവര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആറര കോടി സമ്മാനം

സ്വന്തം ലേഖകന്‍Wednesday, September 13, 2017 7:40 am

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനയര്‍ 25ാമത് നറുക്കെടുപ്പില്‍ മലയാളി ഡ്രൈവര്‍ക്ക് സമ്മാനം. ഏകദേശം ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമാണ് കാപ്പിലങ്ങാട്ട് വേലു വേണുഗോപാലന്‍ എന്നയാള്‍ക്ക് നറുക്കെടുപ്പിലൂടെ ലഭിച്ചത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കഴിഞ്ഞ ദിവസം മലയാളിക്ക് 12 കോടി രൂപ സമ്മാനം ലഭിച്ചതിനു പിന്നാലെയാണ് വീണ്ടും മലയാളിയെ ഭാഗ്യം തുണച്ചത്.

കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള വേണുഗോപാല്‍ ദുബായിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വാര്‍ഷിക അവധിക്ക് നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു വേണുഗോപാല്‍ ആയിരം ദിര്‍ഹത്തിന്റെ ഭാഗ്യ ടിക്കറ്റ് എടുത്തത്. മൂന്നാമത്തെ തവണയാണ് ഇദ്ദേഹം ഈ ഭാഗ്യ പരീക്ഷണം നടത്തുന്നത്. നാട്ടിലേയ്ക്ക് തിരിച്ചുപോയി സ്വന്തമായി ബിസിനസ് ആരംഭിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

ഇതിന് മുന്‍പും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരെ കോടീശ്വരന്മാരാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x