2016 മേയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ അപകടത്തില്‍ തൃശൂര്‍ കേച്ചേരി സ്വദേശി സണ്ണി(42) മരിച്ച കേസിലാണ് ഇന്‍ഷുറന്‍സ് കമ്പനി ദിയാധനവും നഷ്ടപരിഹാരവും നല്‍കേണ്ടത്. അപകടത്തില്‍ സണ്ണിയും മകന്‍ എല്‍വിനും (12) മരിക്കുകയും മറ്റൊരു മകനായ എഡ്വിന്‍ (അഞ്ച്), ഭാര്യ ജോളി (39) എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ദുബായ്: വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം (ഏകദേശം 35 ലക്ഷം രൂപ) ദിയാധനവും രണ്ട് ലക്ഷം ദര്‍ഹം നഷ്ടപരിഹാരവും നല്‍കാന്‍ കോടതി വിധിച്ചു. 2016 മേയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ അപകടത്തില്‍ തൃശൂര്‍ കേച്ചേരി സ്വദേശി സണ്ണി(42) മരിച്ച കേസിലാണ് ഇന്‍ഷുറന്‍സ് കമ്പനി ദിയാധനവും നഷ്ടപരിഹാരവും നല്‍കേണ്ടത്.
അപകടത്തില്‍ സണ്ണിയും മകന്‍ എല്‍വിനും (12) മരിക്കുകയും മറ്റൊരു മകനായ എഡ്വിന്‍ (അഞ്ച്), ഭാര്യ ജോളി (39) എന്നിവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദുബായില്‍ സെയില്‍സ്മാനായിരുന്ന സണ്ണി ഓടിച്ചിരുന്ന വാഹനത്തില്‍ 21 കാരനായ യുഎഇ സ്വദേശി അമിതവേഗത്തില്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
രണ്ട് ലക്ഷം ദിയാധനവും രണ്ടരലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ദുബായ് അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി എതിര്‍കക്ഷിയായ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ദുബായ് കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് രണ്ട് ലക്ഷം ദര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. എല്‍വിന്‍ മരിച്ച കേസിലും എഡ്വിന് പരുക്കേറ്റ കേസിലും നഷ്ടപരിഹാരം ലഭിക്കാനുള്ള നിയമനടപടികള്‍ നടന്നുവരികയാണെന്ന് അഡ്വ.ഷംസുദ്ദീന്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.