Currency

ഫേസ്ബുക്കിലൂടെ മതവിദ്വേഷ പോസ്റ്റിട്ട മലയാളിയുടെ അപ്പീല്‍ ദുബായ് കോടതി തള്ളി

സ്വന്തം ലേഖകന്‍Thursday, September 14, 2017 7:10 am

എടപ്പാള്‍ സ്വദേശി ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് അപ്പീല്‍ കോടതി തള്ളിയത്. കഴിഞ്ഞ നവംബറിലാണ് പ്രവാചകനെയും ഇസ്‌ലാമിനെയും അവഹേളിക്കുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മലപ്പുറം എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ ദുബായിലെ റാശിദിയ പൊലീസിന്റെ പിടിയിലായത്.

ദുബായ്: ഫേസ്ബുക്കിലൂടെ ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിച്ച് പോസ്റ്റിട്ട കേസില്‍ മലയാളിയുടെ അപ്പീല്‍ ദുബായ് കോടതി തള്ളി. എടപ്പാള്‍ സ്വദേശി ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് അപ്പീല്‍ കോടതി തള്ളിയത്. കഴിഞ്ഞ നവംബറിലാണ് പ്രവാചകനെയും ഇസ്‌ലാമിനെയും അവഹേളിക്കുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മലപ്പുറം എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ ദുബായിലെ റാശിദിയ പൊലീസിന്റെ പിടിയിലായത്.

പോസ്റ്റ് വിവാദമായതോടെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. സജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്‌ക്കോടതി ഒരു വര്‍ഷം തടവും, അഞ്ചുലക്ഷം ദിര്‍ഹവും പിഴ വിധിച്ചു. എന്നാല്‍, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നുള്ള പ്രതിയുടെ വാദം കള്ളമാണെന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് പോസ്റ്റിട്ടതെന്നും ശാസ്ത്രീയ പരിശോധനയില്‍ കോടതി കണ്ടെത്തി.

കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി കേസ് തള്ളുകയായിരുന്നു. ഈ വിധിക്കെതിരെയും 30 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x