Currency

ദുബായില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും എമിറേറ്റ്‌സ് റോഡിലും വേഗപരിധി കുറയ്ക്കുന്നു

സ്വന്തം ലേഖകന്‍Thursday, September 14, 2017 8:16 am

ഒക്ടോബര്‍ 15 മുതലാണ് ഈ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കുന്നത്. രണ്ട് റോഡുകളിലും വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാക്കിയാണ് കുറയ്ക്കുകയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ട്വിറ്ററിലൂടെ അറിയിച്ചു.

 

ദുബായ്: തിരക്കേറിയ പാതകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും എമിറേറ്റ്‌സ് റോഡിലും വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കുന്നു. ഒക്ടോബര്‍ 15 മുതലാണ് ഈ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കുന്നത്. രണ്ട് റോഡുകളിലും വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാക്കിയാണ് കുറയ്ക്കുകയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) ട്വിറ്ററിലൂടെ അറിയിച്ചു. നേരത്തെ മണിക്കൂറില്‍ 120 കിലോമീറ്ററായിരുന്നു വേഗത.

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ഇത് വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിരവധി അപകടങ്ങളുണ്ടാകുന്ന റോഡുകളാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x