
ദുബായ്: ലോകത്തിലെ ആദ്യത്തെ സ്മാര്‍ട് പൊലീസ് സേവനകേന്ദ്രം ദുബായിലെ സിറ്റി വാക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് പൊലീസ് സ്റ്റേഷന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
സ്മാര്‍ട് പൊലീസ് സ്റ്റേഷനില്‍ യന്ത്രസഹായത്തോടെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊലീസ് രേഖകള്‍ ലഭ്യമാക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. 27 പ്രധാന സേവനങ്ങളും 33 ഉപസേവനങ്ങളുമാണ് ഈ കേന്ദ്രം വഴി ലഭ്യമാവുക. പൊലീസുകാര്‍ക്ക് പകരം കിയോസ്കുകളും സ്ക്രീനുകളുമാണ് ഇവിടെ പരാതിക്കാരെയും ആവശ്യക്കാരെയും വരവേല്‍ക്കുക. ജനങ്ങള്‍ക്ക് സമസ്ത മേഖലകളിലും അത്യാധുനിക സേവനം ലഭ്യമാക്കുക എന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടാണ് പുതിയ സേവനത്തിനു പ്രചോദനമായത്.
ഡ്രൈവ് ത്രൂ സംവിധാനത്തിലൂടെ വാഹനത്തിലിരുന്ന് തന്നെ സേവനങ്ങള്‍ ലഭ്യമാക്കാം. ഔണ്‍ലൈനിലൂടെ ഉദ്യോഗസ്ഥരുമായി സംസാരിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട. ജനങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കാന്‍ സാധിക്കുന്ന ഇത്തരം സേവനകേന്ദ്രങ്ങള്‍ എമിറേറ്റിലെ മറ്റു താമസ കേന്ദ്രങ്ങളില്‍ കൂടി സ്ഥാപിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് നിര്‍ദേശം നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.