
ഷാര്‍ജ: വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്മാര്‍ട്ടാക്കാനുള്ള നടപടിയുമായി ഷാര്‍ജ അധികൃതര്‍. ഷാര്‍ജയില്‍ അടുത്തമാസം മുതല്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സേവനകാര്യാലയങ്ങള്വഴി അപേക്ഷ സ്വീകരിക്കുന്നത് ഈ മാസം അവസാനിപ്പിക്കും.
പുതിയതും, പുതുക്കാനുമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍, നഷ്ടപ്പെട്ടതും നാശമായതുമായ ലൈസന്‍സുകള്‍ക്ക് പകരം ലഭിക്കുവാനുള്ള അപേക്ഷകള്‍ തുടങ്ങിയവയെല്ലാം അടുത്തമാസം മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പുതിയ സംവിധാന പ്രകാരം അക്കാര്യം അപേക്ഷകനെ മൊബൈല്‍ സന്ദേശം വഴി അറിയിക്കും. അപേക്ഷ സമര്‍പ്പിച്ചു നാല്പത്തിയെട്ട് മണിക്കൂറിനകം വിതരണത്തിന് നിശ്ചയിക്കപ്പെട്ട കമ്പനി അപേക്ഷകനു ലൈസന്‍സ് കൈമാറും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.