
ദുബായ്: ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്ക് എമിറേറ്റ്സ് വിമാനങ്ങളില്‍ നിരക്കിളവിനും അധിക ലഗേജ് കൊണ്ടുപോകുന്നതിനും അനുമതി. ജീവനക്കാര്‍ക്ക് 10 ശതമാനം നിരക്കിളവ് നല്‍കും. ദുബായ് മുനിസിപ്പാലിറ്റിയും എമിറേറ്റ്സ് വിമാനക്കമ്പനിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒപ്പുവെച്ച ധാരണപ്രകാരമാണ് മുനിസിപ്പാലിറ്റി ജീവനക്കാര്‍ക്കും കുടുംബത്തിനും വിമാനടിക്കറ്റില്‍ നിരക്കിളവ് അനുവദിക്കുന്നത്.
ബിസിനസ് ക്ലാസില്‍ നാല് ശതമാനമാണ് ഇളവ് ലഭിക്കുക. ഇതുകൂടാതെ എമിറേറ്റ്സില്‍ യാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് 10 കിലോ അധിക ലഗേജും കൊണ്ടുപോകാം. എമിറേറ്റ്സിന്റെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും നിരക്കിളവ് ബാധകമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.